വ‍്യാജ പാസ്​പോർട്ടിൽ മാലിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ

ശംഖുംമുഖം: വ‍്യാജ പാസ്​പോർട്ടിൽ മാലിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ഹാരീദ് ഹൽദാർ (43) ആണ് തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ പശ്ചിമബംഗാൾ സ്വദേശിയാ​െണന്ന് കാണിച്ച് പശ്ചിമബംഗാളിൽനിന്ന്​ നേരത്തെ പാസ്​പോർട്ട് എടുത്തിരുന്നു. ഈ പാസ്​പോർട്ട് ഉപയോഗിച്ച്​ തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് പോവുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ ഇയാളുടെ പാസ്​പോർട്ട് വ‍്യാജമാണന്ന് ക​െണ്ടത്താൻ കഴിഞ്ഞിരുന്നില്ല. ഇത് കാരണം ഇയാൾ മാലിയിലേക്ക് യാത്രചെയ്യുകയായിരുന്നു. മാലിയിലേക്ക് കടന്ന ഇയാൾ മാലിയിലിറങ്ങി എമി​േഗ്രഷനിൽ പാസ്​പോർട്ട് പരിശോധനക്ക് നൽകിയപ്പോഴാണ് പാസ്​പോർട്ട് വ‍്യാജമാണെന്നും ഇന്ത‍്യക്കാരന​െല്ലന്നും കണ്ടത്തിയത്. ഇതോടെ മാലിയിൽ നിന്നും ഇയാളെ തിരുവനന്തപുരത്തേക്ക് മടക്കി. വിമാനത്താവളത്തിലെത്തിയ ഇയാളെ എമി​േഗ്രഷൻ അധികൃതർ തടഞ്ഞ് വലിയതുറ പൊലീസിന് കൈമാറി. തുടർന്ന് വ‍്യാജ പാസ്​പോർട്ട് ഉണ്ടാക്കിയതിന്​ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.