പൊലീസ്​ കംപ്ലയിൻസ്​ അതോറിറ്റി ചെയർമാൻ വിവരങ്ങൾ ശേഖരിച്ചു

തിരുവല്ലം: പൊലീസ്​ കസ്റ്റഡിയിലായിരുന്ന യുവാവ്​ മരിച്ച സംഭവത്തിൽ സംസ്ഥാന ​പൊലീസ്​ കംപ്ലയിൻസ്​ അതോറിറ്റി ചെയർമാൻ ജസ്റ്റിസ്​ വി.കെ. മോഹനൻ തിരുവല്ലം പൊലീസ്​ സ്​റ്റേഷൻ സന്ദർശിച്ചു. പൊലീസ്​ കസ്റ്റഡിയിലായിരുന്നയാൾ മരിച്ചെന്നത്​ യാഥാർഥ്യമാണെന്നും അത്​ എങ്ങനെ എന്നുള്ളത്​ കണ്ടുപിടിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്​ കസ്റ്റഡിയിലെ മർദനത്തെതുടർന്നാണ്​ മരണമെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച വാർത്തകളെതുടർന്നാണ്​ പൊലീസ്​ കംപ്ലയിൻസ്​ അതോറിറ്റി ചെയർമാൻ സ്​റ്റേഷനിലെത്തിയത്​. പൊലീസ്​ സ്റ്റേഷനിലെ രേഖകൾ പരിശോധിച്ച്​ ചെയർമാൻ പൊലീസുകാരിൽനിന്ന്​ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സുരേഷ് കുമാറിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്​ സ്​റ്റേഷനിലെ ജി.ഡി എൻട്രിയിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നുവെന്നാണ്​ മനസ്സിലാക്കിയതെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സംഭവത്തിൽ ഇതുവരെ പൊലീസ് കംപ്ലയിൻസ്​ അതോറിറ്റിക്ക് മുന്നിൽ പരാതികൾ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചത്. സ്റ്റേഷനിലെ സി.സി.ടി.വികൾ എല്ലാം പ്രവർത്തിക്കുന്നെന്നാണ്​ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. നിലവിൽ ഇത് സംബന്ധിച്ച പരിശോധന നടത്താൻ സാങ്കേതിക വിദഗ്​ധരില്ലാത്തതിനാൽ വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച പരിശോധനകൾ ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.