നെയ്യാറില്‍ മുങ്ങിമരിച്ചു

യുവാവ്​ പാറശ്ശാല: നെയ്യാറില്‍ കുളിക്കുന്നതിനിടെ, യുവാവ് മുങ്ങിമരിച്ചു. ഒറ്റശേഖരമംഗലം മനക്കള മാങ്കൂട്ടത്തില്‍ വീട്ടില്‍ രഞ്ജിത് (38) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ രഞ്ജിത്തും സുഹൃത്തുമായി ചെങ്കലിലുള്ള മറ്റൊരു സുഹൃത്തിനെ കണ്ട്​ തിരിയെ വരുമ്പോള്‍ പ്രിയമൂട്ടിലുള്ള ഇളംതോട്ടം കടവില്‍ കുളിക്കുന്നതിനിടെ, കയത്തില്‍ അകപ്പെടുകയായിരുന്നു. തിങ്കളാഴ്​ച വൈകീട്ട്​ 3.30 ഓടെയായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍നിന്ന്​ അഗ്‌നി ശമന സേനയെത്തി കരക്കെടുത്ത മൃതദേഹം നെയ്യാറ്റിന്‍കര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.