നെടുമങ്ങാട്: കൊങ്ങണത്ത് കാർ പോസ്റ്റിലിടിച്ച് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. കാർ ഡ്രൈവർക്ക് പരിക്കേറ്റു. നെടുമങ്ങാട്-ആര്യനാട് റോഡിൽ കൊങ്ങണത്തായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന കാർ റോഡിൽ നിന്ന വൈദ്യുതിക്കാലിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട് 20 അടി താഴ്ചയിൽ സ്ഥിതിചെയ്യുന്ന വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. ഈ സമയം വീടിന് പുറത്ത് ആരും ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.