കേന്ദ്രം മാധ്യമ സ്വാതന്ത്യം അടിച്ചമർത്തുന്നു -സോഷ്യലിസ്റ്റ്​ പാർട്ടി

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ ധ്വംസനവും നീതി നിഷേധവുമാണെന്ന്​ സോഷ്യലിസ്റ്റ്​ പാർട്ടി (ഇന്ത്യ). സർക്കാറിന്‍റെ തെറ്റായ നയസമീപനങ്ങളെ വിമർശിക്കുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്​ ജനാധിപത്യ സർക്കാറിന്​ ഭൂഷണമല്ല. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ വൻദുരന്തങ്ങളിലേക്ക്​ കേരളത്തെ നയിക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ കായിക്കര ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്‍റ്​ തമ്പാൻ തോമസ്​ ഉദ്​ഘാടനം ചെയ്തു. ഇ.കെ. ശ്രീനിവാസൻ, മനോജ്​ സാരംഗ്​, ജോൺ പെരുവന്താനം, ടോമി മാത്യു, എൻ. റാം, ജി​ജാ ജെയിംസ്​, കെ.എസ്​. സജിത്​​, കാട്ടുകുളം ബഷീർ, ജയശ്രീ, കെ.എസ്​. ജോഷി, കുമ്പളം സോളമൻ, കെ.വി. അബ്​ദുൽ ഖാദർ, പ്ലാസി, പി.വി. പുരുഷോത്തമൻ, ശശിധരൻപിള്ള, സജിദ്​ഖാൻ പനവേലി, സക്കറിയ, മുഹമ്മദ്​ മുണ്ടക്കൽ, ലിജോയ്​ തോമസ്​, സൈറസ്​ നെറ്റോ, രത്​ന​കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.