ജീവനക്കാർ പണിമുടക്കി: ആർ.ടി ഓഫിസുകളുടെ പ്രവർത്തനം മുടങ്ങി

തിരുവനന്തപുരം: ജോയന്റ് ആർ.ടി.ഒ തസ്തികയിൽ സാങ്കേതിക യോഗ്യത നിർബന്ധമാക്കിയ സര്‍ക്കാർ ഉത്തരവിനെതിരെ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മിനിസ്റ്റീരിയൽ ജീവനക്കാർ സൂചന പണിമുടക്ക് നടത്തി. പണിമുടക്കത്തെതുടര്‍ന്ന്​ ആർ.ടി ഓഫിസുകളുടെ പ്രവർത്തനം മുടങ്ങി. തിരുവനന്തപുരത്ത് ഗതാഗത കമീഷണറേറ്റിന്​ മുന്നിലും ജില്ലകളിൽ ആർ.ടി ഓഫിസുകള്‍ക്ക്​ മുന്നിലും പ്രതിഷേധ പ്രകടനം നടത്തി. ഗതാഗത കമീഷണറേറ്റിന്​ മുന്നിലെ പ്രതിഷേധ പ്രകടനത്തിന്‍ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് പി.എസ്, സംസ്ഥാന മുന്‍ പ്രസിഡന്‍റ്​ മേഴ്‌സിക്കുട്ടി സാമുവേൽ, സംസ്ഥാന സെക്രട്ടറി ഹരിലാൽ എസ്, ദീപ എസ്.എസ്, സോൾജൻ എസ്, അനിൽകുമാർ ആർ എന്നിവർ നേതൃത്വം നൽകി. ചിത്രം: 1645537026272

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.