തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്പെഷൽ റൂൾസ് ഭേദഗതി സംബന്ധിച്ച് മിനിസ്റ്റീരിയൽ വിഭാഗം നടത്തുന്ന സൂചന സമരത്തിന് കേരള എൻ.ജി.ഒ സെന്റർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ പ്രതികൂലമായി ബാധിക്കുന്ന സ്പെഷൽ റൂൾ ഭേദഗതിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് സെന്റർ ജില്ല ഭാരവാഹികളായ ജോഷി റാസാദ്, വട്ടിയൂർക്കാവ് രാജൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.