തിരുവനന്തപുരം: അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്‍റുമായ ഇ. സോമനാഥ് അനുസ്മരണ സമ്മേളനം 25ന് നടക്കും. വൈകീട്ട് ആറിന് അയ്യൻകാളി ഹാളിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. സോമനാഥിന്‍റെ സുഹൃത്തുക്കൾ ചേർന്ന് രൂപവത്കരിച്ച ഇ. സോമനാഥ് ഫ്രറ്റേണിറ്റിയാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. ഫ്രറ്റേണിറ്റി രൂപവത്കരണ യോഗത്തിൽ സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.