തിരുവനന്തപുരം: കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ഥിനികളെ പ്രവേശിപ്പിക്കാത്ത നടപടി ഭരണഘടന അനുവദിച്ച മൗലികാവകാശത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് എസ്.വൈ.എസ് ജില്ല നേതൃയോഗം. ഹിജാബിനെതിരെ നടക്കുന്ന വിദ്വോഷ പ്രചാരണങ്ങള്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണം. രാജ്യത്ത് വിഭാഗീയത വളര്‍ത്തുന്ന ഇത്തരം സമീപനങ്ങള്‍ക്കെതിരെ ജനാധിപത്യസമൂഹം പ്രതിഷേധിക്കണമെന്നും പ്രസിഡന്റ് മുഹമ്മദ് ശെരീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. മുഹമ്മദ് സുല്‍ഫിക്കര്‍, സിദ്ദീഖ് സഖാഫി ബീമാപള്ളി, ജാസ്മിന്‍ വള്ളക്കടവ്, ഷാഹുല്‍ ഹമീദ് സഖാഫി, സനൂജ് ബാലരാമപുരം, ഖലീല്‍ ലത്വീഫി വിഴിഞ്ഞം, സിദ്ദിഖ് അഹ്‌സനി വെള്ളൂര്‍, നിസാര്‍ കാമില്‍ സഖാഫി പാരിപ്പള്ളി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.