യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

ചിത്രം നേമം: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ്​ ചെയ്തു. നേമം സ്റ്റുഡിയോ റോഡ് കളീക്കല്‍ ലെയിന്‍ നന്ദാവനം വീട്ടില്‍ ബിജുവാണ്​ (46) അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ബിജുവിന്റെ ഭാര്യ എന്‍.എസ്. ദിവ്യയാണ്​ (38) ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദിവ്യയുടെ മകള്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയായിരുന്നു. മണ്ണെണ്ണ ശരീരത്തിലൊഴിച്ച ദിവ്യയെ പിന്തിരിപ്പിക്കുന്നതിനുപകരം ഭർത്താവ്​ തീപ്പെട്ടി എടുത്ത് നല്‍കുകയും കത്തിച്ച് മരിച്ചോളൂവെന്ന്​ പറയുകയും ചെയ്തത്രെ. ഇതുപ്രകാരമാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. നേമം സി.ഐ രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്​ ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.