അറ്റകുറ്റപ്പണിക്ക് നൽകിയ ഓട്ടോറിക്ഷ തിരികെ നൽകിയില്ല; മൂന്നുപേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി ന​ൽ​കി​യ ഓ​ട്ടോ​റി​ക്ഷ തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നും എ​ൻ​ജി​ൻ അ​ഴി​ച്ചെ​ടു​ത്ത് മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ സ്ഥാ​പി​ച്ചെ​ന്നു​മു​ള്ള പ​രാ​തി​യി​ൽ മൂ​ന്നു​പേ​രെ വ​ട്ടി​യൂ​ർ​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ശാ​സ്ത​മം​ഗ​ലം കാ​ഞ്ഞി​രം​പാ​റ മ​രു​ത​ൻ​കു​ഴി റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ത​ച്ച​ങ്ക​രി വീ​ട്ടി​ൽ ആ​ന​ന്ദ് (39), നെ​ട്ട​യം മാ​മ്പ​ഴ​കു​ന്ന് ആ​ര്യ​ന​ഗ​ർ പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജേ​ഷ് കു​മാ​ർ (31), പേ​രു​ർ​ക്ക​ട വാ​ഴോ​ട്ടു​കോ​ണം ടി.​സി 7/236 എ ​ഷം​നാ​ദ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ ടെ​സ്റ്റ് പ​ണി​ക​ൾ​ക്കാ​യി മ​രു​തം​കു​ഴി​യി​ൽ വ​ർ​ക്​​ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന ആ​ന​ന്ദി​ന് ന​ൽ​കി​യ വ​ണ്ടി, തി​രി​ക ന​ൽ​കാ​ത രാ​ജേ​ഷ് കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ഞ്ചി​ൻ അ​ഴി​ച്ചെ​ടു​ത്ത് ചെ​യ്സ് ന​മ്പ​റി​ൽ കൃ​ത്രി​മം വ​രു​ത്തി മു​ഹ​മ്മ​ദ് സ​ൽ​മാ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഘ​ടി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ‌റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Autorickshaw given for repair not returned; three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.