ആറ്റിങ്ങൽ: കെ-റെയിൽ പദ്ധതിയുടെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ പറഞ്ഞു. കടയ്ക്കാവൂർ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ കൊല്ലമ്പുഴ മുള്ളിയൻകാവ് ജങ്ഷനിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പൂവണത്തിൽമൂട് ബിജു അധ്യക്ഷത വഹിച്ചു. വക്കം അജിത്, ബാലമുരളി, എം. വിജയകുമാർ, അയിലം അജി, അനീഷ്.പി, അഭിലാഷ്, രേഖ, ഷീബ, മനോജ് മറ്റത്തിൽ, പ്രകാശ് കൂന്തള്ളൂർ, റെജികുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: twatl bjp dharnna sudheer കെ-റെയിലിനെതിരെ ബി.ജെ.പി നടത്തിയ ധർണ അഡ്വ.പി. സുധീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.