കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: സുഗന്ധവിളകളുമായി ബന്ധപ്പെട്ട്​ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌പൈസസ് (പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്‍റ്) ബില്‍ 2022 പ്രകാരം സ്‌പൈസസ് ബോര്‍ഡിന് സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകളും കൃഷി വകുപ്പുമായും സംയോജിച്ച്​ പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. ഏലം കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരാമര്‍ശങ്ങളും സുഗന്ധവിളകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാവശ്യമായ സെക്ഷനും പുതിയ ഭേദഗതിയില്‍ വേണം. സുഗന്ധവിള തോട്ടം മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉണ്ടാകണമെന്ന്​ മന്ത്രി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.