തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണ ശാലയായ നോഷന്‍ പ്രസ് മലയാളത്തിലേക്കും കടക്കുന്നു. ഓണ്‍ലൈന്‍ മാർഗത്തിലൂടെ എഴുത്തുകാര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഈ പ്രക്രിയയിലുടനീളം എഴുത്തുകാര്‍ക്ക് ഇ-മെയിലും ചാറ്റിങ്ങും വഴി സ്ഥാപനം പിന്തുണ നല്‍കും. ഹിന്ദി, മറാത്തി, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലെ രചനകളാണ് നോഷൻ പ്രസ് പ്രസിദ്ധീകരിക്കുന്നത്. അതായത് ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് അവരുടെ സാഹിത്യ സൃഷ്ടികള്‍ പേപ്പർ ബാക്കിലും ഇ-ബുക്ക് ഫോര്‍മാറ്റായും പ്രസിദ്ധീകരിക്കാന്‍ കഴിയും. നൂറോളം രാജ്യങ്ങളിലെ വായനക്കാരിലേക്കാണ് ഈ സാഹിത്യ രചനകള്‍ എത്തുന്നത്. ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും വരുംവര്‍ഷങ്ങളിലും ഇത് വളരുമെന്നും നോഷന്‍ പ്രസ് സി.ഇ.ഒ നവീന്‍ വത്സകുമാര്‍ പറഞ്ഞു. 2012ല്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച നോഷന്‍ പ്രസ് ലോകമെമ്പാടുമുള്ള എഴുത്തുകാരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനകം നാല്‍പതിനായിരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച കമ്പനി 150 ലധികം രാജ്യങ്ങളില്‍ വില്‍പന നടത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.