തിരുവനന്തപുരം: ഫോക്കസ് ഏരിയ വിഷയത്തിൽ വിമർശനം ഉന്നയിച്ച അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. സർക്കാറിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സമീപനവുമാണെന്ന് കെ.പി.എസ്.ടി.എ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യയിൽ കേന്ദ്ര ഗവൺമെന്‍റ് സ്വീകരിക്കുന്ന ഫാഷിസ്റ്റ് സമീപനങ്ങൾക്ക് തുല്യമായ നടപടികളാണ് കേരളത്തിൽ ഇടത് സർക്കാറും സ്വീകരിക്കുന്നത്. അധ്യാപകനെതിരായ നടപടിയിൽനിന്ന് പിൻമാറണമെന്നും സംസ്ഥാന പ്രസിഡന്‍റ് എം. സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി. പ്രദീപും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്‍റെ വികലനയങ്ങൾ തിരുത്തുന്നതിന് ശബ്ദിക്കുന്ന അധ്യാപകരുടെ വായ മൂടിക്കെട്ടാനുള്ള നീക്കം ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഫോക്കസ് ഏരിയ വിഷയത്തിൽ വിദ്യാർഥി പക്ഷത്തുനിന്ന് സംസാരിച്ച അധ്യാപകർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ തുനിയുന്ന ഫാഷിസ്റ്റ് നിലപാട് കേരളം പോലൊരു സംസ്ഥാനത്ത് ഭൂഷണമോ എന്ന് പൊതുസമൂഹവും രാഷ്ട്രീയ സാംസ്കാരിക ലോകവും ചർച്ചചെയ്യണം. അഭിപ്രായങ്ങൾ പങ്കുവെച്ച അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള പ്രാകൃതനീക്കത്തിൽനിന്ന് സർക്കാർ പിൻമാറണമെന്നും എഫ്.എച്ച്.എസ്.ടി.എ സംസ്ഥാന ചെയർമാൻ ആർ. അരുൺകുമാർ, വൈസ് ചെയർമാൻ ഡോ. ജോഷി ആന്‍റണി, കൺവീനർ അനിൽ എം. ജോർജ്, കോഓഡിനേറ്റർ കെ.ടി. അബ്ദുൽ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.