കാർഷിക സർവകലാശാല: അസി. എൻജി. അടക്കം നിയമനം പി.എസ്​.സിക്ക്​ വിടാൻ ശിപാർശ

തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ അസിസ്​റ്റൻറ്​ എൻജിനീയർ അടക്കം തസ്​തികകളിലെ നേരിട്ടും തസ്​തികമാറ്റം വഴിയുമുള്ള നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടണമെന്ന്​ ധനകാര്യ പരിശോധന വിഭാഗം. ഇതി​ൻെറ സ്​പെഷൽ റൂൾസും ഉടൻ തയാറാക്കണമെന്ന്​ കാർഷിക സർവകലാശാലയെ കുറിച്ച്​ വന്ന പരാതികൾ അന്വേഷിച്ച്​ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചു. സർവകലാശാലയിലെ അസി.​ ലൈ​േബ്രറിയൻ തസ്​തികയുടെ​ സ്​പെഷൽ റൂൾസും​ ഇതുവരെ തയാറായിട്ടില്ല. അതുകൊണ്ട്​ തന്നെ നേരിട്ട്​ നിയമനവും നടക്കുന്നില്ല. സർവകലാശാല ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്​. ലൈ​േബ്രറിയൻ നിയമനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പരിശോധിച്ച ധനകാര്യ വിഭാഗം ആറു​പേർ പാർട്​ ടൈം-വിദൂര വിദ്യാഭ്യാസം വഴി കോഴ്​സ്​ വർക്ക്​ ചെയ്യാതെ എം.ഫിൽ നേടുകയും അതുവഴി അസിസ്​റ്റൻറ്​ ലൈബ്രേറിയനായി (യു.ജി.സി) പ്രമോഷൻ നേടിയതായും കണ്ടെത്തി. 2009 യു.ജി.സി ​െറഗുലേഷൻ പ്രകാരം എം.ഫിൽ, പിഎച്ച്​.ഡി വിദ്യാർഥികൾക്ക്​ കുറഞ്ഞത്​ ഒരു സെമസ്​റ്ററെങ്കിലും കോഴ്​സ്​ വർക്ക്​ വേണം. കാർഷിക സർവകാശാലയിലെ ജോലിയും പാർട്​ ടൈം എം.ഫിൽ കോഴ്​സി​ൻെറ ഭാഗമായി വിനായക, അളഗപ്പ പോലെ സർവകലാശാലകളിൽ കോഴ്​സ്​ വർക്കും ഒരേസമയം ചെയ്യാൻ സാധിക്കില്ല. ഇവരുടെ എം.എഫിൽ പരി​ശോധിച്ച്​ യു.ജി.സി പ്രമോഷൻ പുനഃക്രമീകരിക്കണം. അനർഹമായ സാമ്പത്തികാനുകൂല്യങ്ങൾ തിട്ടപ്പെടുത്തി തിരികെ പിടിക്കണം. അസിസ്​റ്റൻറ്​ ലൈ​േബ്രറിയൻ സ്​ഥാനക്കയറ്റം ലഭിച്ച ശേഷം പ്രമോഷൻ റദ്ദാക്കിയ രണ്ട്​ പേർക്ക്​ ശമ്പളം, പെൻഷൻ, വിരമിക്കൽ ആനുകൂല്യം എന്നിവയിൽ അധികമായി അനുവദിച്ച തുക തിരിച്ചുപിടിക്കണം. മറ്റൊരാൾക്ക്​ പ്രമോഷൻ തീയതി പുനർനിശ്ചയിച്ചതിനാൽ ഇൗ ഇനത്തിൽ കൈപ്പറ്റിയ തുകയും തിരിച്ചുപിടിക്കണം. 1991 ഏപ്രിൽ ഒമ്പതിലെ ഉത്തരവ്​​ പ്ര​കാരം അസി. ലൈ​േബ്രറിയൻ പ്രമോഷനുകളെല്ലാം പുനഃപരിശോധിക്കണം. യോഗ്യത ഉറപ്പാക്കണം. പെൻഷൻ, പെൻഷൻ അരിയർ എന്നിവ വിതരണം ചെയ്യാൻ നൽകിയ തുകകൾ മറ്റ്​ ചെലവുകൾക്ക്​ ഉപയോഗിക്കുന്നതായി കണ്ടെത്തി അത്​ വിലക്കിയിട്ടുമുണ്ട്​. ഇ. ബഷീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.