വെട്ടൂർ ആശുപത്രി ഇനിമുതൽ കുടുംബാരോഗ്യ കേന്ദ്രം

മന്ത്രി ഉദ്​ഘാടനം ചെയ്തു വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. പഞ്ചായത്ത് തനത് ഫണ്ടും എൻ.എച്ച്.എം ഫണ്ടും സംയോജിപ്പിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചത്. ആരോഗ്യവകുപ്പ് ഒരു ഡോക്ടറെയും ഒരു സ്​റ്റാഫ് നഴ്സിനെയും അധികമായി നിയമിച്ചു. ഇതുകൂടാതെ പഞ്ചായത്ത് ഭരണസമിതി ഒരോന്നു വീതം ഡോക്ടർ, സ്​റ്റാഫ് നഴ്‌സ്, ഫാർമസിസ്​റ്റ്​, ഓഫിസ് അസിസ്​റ്റൻറ്​ എന്നിങ്ങനെ നാല് തസ്തികകളിൽ നിയമനം നടത്തുകയും ചെയ്തു. ഇവരുടെ വേതനം പഞ്ചായത്ത് ഫണ്ടിൽനിന്ന് വകയിരുത്തുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രമായതോടെ ആശുപത്രിയുടെ പ്രവർത്തനസമയവും ഡോക്ടർമാരുടെ സേവനവും വൈകുന്നേരം ആറുവരെ ഉണ്ടാകും. ഇതിനോടൊപ്പം മെച്ചപ്പെട്ട ലാബ് സൗകര്യവും ഇ-ഹെൽത്ത് സംവിധാനവും ജീവിതശൈലീരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ സംബന്ധമായ രോഗങ്ങൾക്കുള്ള ശ്വാസ്‌-ക്ലിനിക് എന്നിവയും സജ്ജമായി. ഉദ്​ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർവഹിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന യോഗത്തിൽ വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. അസിം ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ യൂസഫ്, സബീന ശശാങ്കൻ, ഗീത പി, പ്രശോഭന, സുജി, ബിന്ദു, സുനിൽ, ബിന്ദു ഷഹീബ്, നിസാ അലിയാർ, നിഹാസ്, റീന, മെഡിക്കൽ ഓഫിസർ ഷാഹിം എന്നിവർ സംസാരിച്ചു. File name 27 VKL 1 minister KK shylaj@varkala ഫോട്ടോകാപ്ഷൻ വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ ഉദ്​ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.