അമരമ്പലം ഗ്രാമവാസികൾക്ക്​ പട്ടയം നൽകാൻ ഉത്തരവ്

atnW: മലപ്പുറം തിരുവനന്തപുരം: മലപ്പുറത്തെ അമരമ്പലം ഗ്രാമവാസികൾക്ക് പട്ടയം നൽകാൻ റവന്യൂ വകുപ്പി​ൻെറ ഉത്തരവ്. നിലമ്പൂർ താലൂക്കിൽ 1700ഓളം അമരമ്പലം ഗ്രാമവാസികൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. കാത്യായനി തമ്പുരാട്ടി അടക്കമുള്ളവരിൽനിന്ന് മിച്ചഭൂമിയായി അമരമ്പലം വില്ലേജിൽ ഏറ്റെടുത്ത 40.89 ഏക്കറിന് പട്ടയം നൽകാനാണ് ഉത്തരവ്. ഈ ഭൂമിയിൽ വീടു​െവച്ച്​ താമസിക്കുന്ന ചെറുകിട കർഷകരെയും സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിലുള്ളതുമായ കുടുംബങ്ങളെയും അവിടെനിന്ന് ഒഴിവാക്കരുതെന്നും പട്ടയം നൽകുമ്പോൾ നിലവിലുള്ള കൈവശക്കാർക്ക് തന്നെ മുൻഗണന നൽകണമെന്നും കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.