നെയ്യാര്‍ഡാമി​െൻറ ഷട്ടറുകൾ ഉയർത്തി

നെയ്യാര്‍ഡാമി​ൻെറ ഷട്ടറുകൾ ഉയർത്തി കാട്ടാക്കട: രണ്ടുദിവസമായി തുടരുന്ന മഴയില്‍ നെയ്യാര്‍ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. അണക്കെട്ടിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് നാലു ഷട്ടറുകളും 10 സൻെറീമീറ്റർ വീതം ഉയർത്തി. പരമാവധി 84.750 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 83.10 മീറ്റർ ജലനിരപ്പാണുള്ളത്. സംഭരണിയിലേക്ക് 34.50 മീറ്റർ ക്യൂബ് പെർ സെക്കൻഡ് ജലം എത്തുന്നുണ്ട്. മഴ ഇനിയും ശക്തിപ്പെട്ടാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടിവരുമെന്നും നെയ്യാറിന്​ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത കാട്ടണമെന്നും നെയ്യാര്‍ഡാം ഇറിഗേഷന്‍ എൻജിനീയര്‍ ജോസ് പറഞ്ഞു. ചിത്രം Neyyardam-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.