കിളിമാനൂർ: ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നതിൻെറ ഭാഗമായി വിദ്യാർഥികൾക്കും അധ്യാപകർക്കും ഹിന്ദി പരിപാടികൾ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ബി.ആർ.സി സംഘടിപ്പിക്കും. 14 മുതൽ 28 വരെ നീളുന്ന ഹിന്ദി പക്ഷാചരണമായാണ് പരിപാടികൾ നടത്തുക. രചന വിഭാഗങ്ങളിൽ മൻകി ബാത്, കഥ, കവിത, ഉപന്യാസം, പോസ്റ്റർ രചന, പ്രസംഗം, പദ്യംചൊല്ലൽ, ദേശ ഭക്തിഗാനം, ഭക്ഷ്യമേള, പ്രദർശനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കിളിമാനൂർ ഉപജില്ലയിൽ ആരംഭിച്ച പരിപാടി സമഗ്ര ശിക്ഷാ കേരളം ജില്ല കോഒാഡിനേറ്റർ എൻ. രത്നകുമാറിൻെറ നിർദേശപ്രകാരം ജില്ലയിലെ മറ്റ് 12 ബി.ആർ.സികളിലും വ്യാപിപ്പിച്ചിട്ടുണ്ട്. മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയാറാക്കും. ബി.ആർ.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ഇവ പ്രസിദ്ധപ്പെടുത്തും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും നൽകും. പരിപാടികളിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: brckilimanoor@gmail.com അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം കിളിമാനൂർ: കിളിമാനൂർ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ഫിറ്റ്നസ് സൻെറർ, നടപ്പാത എന്നിവയുടെ ഉദ്ഘാടനം 15ന് രാവിലെ 11.30ന് നടക്കും. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ബി.സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.