വർക്കല നഗരസഭാ ജീവനക്കാരന് കോവിഡ്; ഓഫിസ് ചൊവ്വാഴ്ച പ്രവർത്തിക്കില്ല

വർക്കല: നഗരസഭയിലെ ഫ്രണ്ട് ഒാഫിസ്​ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ നഗരസഭാ കാര്യാലയത്തിലെ 38 ജീവനക്കാരോടും ഒമ്പത്​ കൗൺസിലർമാരോടും ഹോം ക്വാറൻറീനിൽ പോകാൻ അധികൃതർ നിർദേശിച്ചു. തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരന് തിങ്കളാഴ്ച ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻറിജൻ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഫലം വന്നപ്പോഴാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നഗസഭ ഒാഫിസ്​ പ്രവർത്തിക്കില്ല. ഒാഫിസ്​ മുഴുവനായും ചൊവ്വാഴ്ച അണുമുക്തമാക്കും. നഗരസഭയിൽ ആകെ 41 ജീവനക്കാരാണുള്ളത്. ആയതിനാൽ വരുന്ന ഒരാഴ്ചക്കാലം ഇവി​െട നിന്നുള്ള സേവനങ്ങൾ ഭാഗികമായി മാത്രമേ പൊതുജനങ്ങൾക്ക് ലഭിക്കൂ. വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ് ഇനിമുതൽ ഓൺലൈനായി നടത്തും. വിശദവിവരങ്ങൾ ലഭിക്കാൻ ഷാജി റവന്യൂവിഭാഗം -98474 65145, ബീനാകുമാരി സൂപ്രണ്ട് -95671 47473, ശ്രീകല സൂപ്രണ്ട് -94461 22332 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.