നാഗർകോവിൽ: കോൺഗ്രസിൻെറ മുതിർന്ന നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജിൻെറ 118ാമത് ജന്മദിനം ആചരിച്ചു. കന്യാകുമാരിയിലെ കാമരാജ് സ്മൃതിമണ്ഡപത്തിൽ കലക്ടർ പ്രശാന്ത് എം.വഡ്നേരേ പുഷ്പാർച്ചന നടത്തി. എം.എൽ.എമാരായ എസ്. ആസ്റ്റിൻ, എൻ. സുരേഷ് രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നാഗർകോവിൽ കെ.വിക്ക് നൂറുശതമാനം വിജയം നാഗർകോവിൽ: സി.ബി.എസ്.ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ നാഗർകോവിലിൽ കേന്ദ്രീയ വിദ്യാലയത്തിന് നൂറുശതമാനം വിജയം. പ്ലസ് ടു സയൻസ് വിഭാഗത്തിൽ 66 പേരും കോമേഴ്സ് വിഭാഗത്തിൽ 24 പേരും വിജയിച്ചു. ആകെയുള്ള 90 പേരിൽ 24 പേർക്ക് 90 ശതമാനം മാർക്ക് ലഭിച്ചു. വിദ്യാർഥികളെ സ്കൂൾ ചെയർമാൻ പ്രശാന്ത് എം.വഡ്നേര, പ്രിൻസിപ്പൽ ആർ.എൻ. ചെന്തിൽകുമാർ തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.