മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തിൻെറയും ആസ്ഥാനം -രമേശ് ചെന്നിത്തല നെയ്യാറ്റിൻകര: മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തിൻെറയും ആസ്ഥാനമാണെന്നും ജനങ്ങളെ കാർന്നുതിന്നുന്ന മഹാമാരിയിലും മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നെയ്യാറ്റിൻകര താലൂക്ക് ഒാഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ്, എം. വിൻസൻറ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻറുമാർ, മണ്ഡലം പ്രസിഡൻറുമാർ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ, ജനപ്രതിനിധികൾ കോൺഗ്രസ് നേതാക്കർ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.