ക്ലസ്​റ്ററുകളിൽ സൂപ്പർ സ്​​െ​പ്രഡ്​: സംസ്​ഥാനത്ത്​ വൈറസ്​ വ്യാപനത്തി​െൻറ തീവ്ര ദിശാമാറ്റം

ക്ലസ്​റ്ററുകളിൽ സൂപ്പർ സ്​​െ​പ്രഡ്​: സംസ്​ഥാനത്ത്​ വൈറസ്​ വ്യാപനത്തി​ൻെറ തീവ്ര ദിശാമാറ്റം തിരുവനന്തപുരം: സൂപ്പർ സ്​പ്രെഡ്​ സ്​ഥിരീകരിക്കുന്ന കോവിഡ്​ ക്ലസ്​റ്ററുകൾ സമൂഹവ്യാപനത്തോളം തീവ്രമായ വൈറസ്​ വ്യാപനത്തി​ൻെറ ദിശാമാറ്റമെന്ന്​ ആരോഗ്യവകുപ്പ്​. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാളിൽനിന്ന്​ മൂന്നുമുതൽ എട്ടുവരെ പേരിലേക്ക്​ വരെ വൈറസ്​ പകരാം. ഇതിൽ കൂടുതൽ റിപ്പോർട്ട്​ ചെയ്യു​ന്നതാണ്​ സൂപ്പർ സ്​പ്രെഡ്​​. കേരളത്തിൽ ഒരാളിൽനിന്ന്​ 50ൽ കൂടുതലാളുകൾക്ക്​ രോഗപ്പകർച്ചയുണ്ടായ ക്ലസ്​റ്ററുകൾ വരെയുണ്ടായി. ഇതാണ്​ വൈറസ്​ വ്യാപനത്തി​ൻെറ ദിശാമാറ്റമെന്നതിന്​ അടിവരയിടുന്നത്​. ലോകാരോഗ്യ സംഘടന മാനദണ്ഡപ്രകാരം സൂപ്പർ സ്​പ്രെഡ്​ എന്ന്​ വിശേഷിപ്പിക്കാവുന്ന തരത്തിൽ വയനാടും (17) ആലപ്പുഴയിലും (13) കേസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നെങ്കിലും ഇത്ര രൂക്ഷമായ വ്യാപനം സംസ്​ഥാനത്തിന്​ ആദ്യമാണ്​. ​ ക്ലസ്​റ്ററുകൾ ചെറുതാണെങ്കിലും കുറഞ്ഞസമയം കൊണ്ട്​ അപകടകരമായ നിലയിലേക്ക്​ വലുതാകുമെന്നാണ്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​. അതേസമയം, സമൂഹവ്യാപനത്തി​ൻെറ മാനദണ്ഡങ്ങൾ ലോകാരോഗ്യസംഘടന പരിഷ്​കരിച്ചിട്ടുണ്ടെന്നും അതനുസരിച്ച്​ സംസ്​ഥാനത്ത്​ സ്​ഥിരീകരിക്കാനുള്ള സമയമായിട്ടില്ലെന്നും ആരോഗ്യവകുപ്പി​ലെ ഉന്നത ഉദ്യോഗസ്​ഥൻ പറഞ്ഞു. ഒരു പ്രദേശത്ത്​ ഒന്നിലധികം കോവിഡ്​ ക്ലസ്​റ്ററുണ്ടായാൽ സമൂഹവ്യാപനമായി കണക്കാക്കാമെന്നായിരുന്നു നേരത്തെ ലോകാരോഗ്യ സംഘന നിർദേശം. മുംബൈ, ചെന്നൈ നഗരങ്ങളിൽ ഒരുസ്ഥലം കേന്ദ്രീകരിച്ച് ക്ലസ്​റ്റർ രൂപം കൊള്ളുകയും വളരെവേഗം ഒന്നിലധികം ക്ലസ്​റ്ററുകളായി മാറുകയും ക്രമേണ സമൂഹവ്യാപനത്തിലേക്ക്​ എത്തുകയുമാണ്​ ചെയ്​തത്​. സൂപ്പർ സ്​പ്രെഡും സമാനമാണ്​. ജനസാന്ദ്രത കൂടിയ കേരളത്തിലേതു​പോലുള്ള സാമൂഹിക സാഹചര്യങ്ങളിൽ വിശേഷിച്ചും. തലസ്​ഥാനത്തെ അനുഭവം മുൻനിർത്തി തീരദേശ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ തീരുമാനം. അധ്യാപകരെയും സർക്കാർ ജീവനക്കാരെയുമെല്ലാം ഉപയോഗപ്പെടുത്തിയും വാർഡുതല സമിതികൾ സജീവമാക്കിയും തീരദേശ മേഖലകളിലെ ജാഗ്രത ഉറപ്പുവരുത്താനാണ്​ ആരോഗ്യവകുപ്പ്​ നീക്കം. സമ്പർക്കവ്യാപന കേസുകൾ മിക്ക ജില്ലകളിലും ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലും സൂപ്പർ സ്​പ്രെഡിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്​ വിദഗ്​ധസമിതി വിലയിരുത്തൽ. എം. ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.