മത്സ്യബന്ധനം: തമിഴ്നാട്​ കേരളത്തിന് കത്തയച്ചു

നാഗർകോവിൽ: കേരളത്തിൽ േട്രാളിങ് കഴിഞ്ഞ്്്്്്്്് ആഗസ്​റ്റ്​​ ഒന്നുമുതൽ കന്യാകുമാരി ജില്ലയിലെ തൊഴിലാളികൾക്ക്് മത്സ്യബന്ധനം നടത്താനുള്ള സൗകര്യം ചെയ്യണമെന്ന്് അഭ്യർഥിച്ച്് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കന്യാകുമാരി ജില്ലയിൽനിന്ന് 25,000 മത്സ്യത്തൊഴിലാളികൾ കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ 1100 ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുന്നു. കോവിഡ് കാരണം സ്വദേശത്ത് വന്ന മത്സ്യത്തൊഴിലാളികൾക്ക് അവരുടെ യന്ത്രവത്​കൃത, പരമ്പരാഗത ബോട്ടുകളുടെയും അറ്റകുറ്റപ്പണികൾ ചെയ്യാൻ ആഗസ്​റ്റ്​​ ഒന്നിന് മുമ്പ് ഇ-പാസ്​ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങിയ വി.എ.ഒ പിടിയിൽ നാഗർകോവിൽ: പട്ടയം മാറ്റുന്നതിന് ആദ്യഗഡുവായി 5000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ അറസ്​റ്റ്​​ ചെയ്തു. കൊല്ലങ്കോട് (ബി) വി.എ.ഒ ബെബിൻ (28) ആണ് പണം വാങ്ങുന്നതിനിടെ പിടിയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.