സൂപ്പർ സ്​െപ്രഡ്: അതിജാഗ്രത അനിവാര്യം ^ഐ.എം.എ

സൂപ്പർ സ്​െപ്രഡ്: അതിജാഗ്രത അനിവാര്യം -ഐ.എം.എ തിരുവനന്തപുരം: കോവിഡ് സൂപ്പർ സ്​െപ്രഡ് എന്ന തലത്തിൽ എത്തിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തീവ്ര രോഗവ്യാപനത്തോടെ ഒരാളിൽനിന്ന്​ രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്​ഥയിൽ നിന്നും എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തിൽ വ്യാപിക്കുന്നതിനെയാണ് സൂപ്പർ സ്​െപ്രഡ് എന്ന് വിലയിരുത്തുന്നത്. ഒപ്പം തീവ്ര രോഗവ്യാപനമുള്ള ക്ലസ്​റ്ററുകളും ഉണ്ടാകും. അതാണ് തലസ്​ഥാന നഗരിയിൽ കാണുന്നത്. ഈ ഘട്ടത്തിൽ ആളുകൾ തമ്മിലെ സാമീപ്യമാണ് രോഗവ്യാപനത്തിൻെറ മുഖ്യ കാരണം. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളിൽ / വീടുകളിൽ കൂടുതൽ പേർ തിങ്ങിവസിക്കുന്ന അവസ്​ഥ, വായുസഞ്ചാരം കുറഞ്ഞ മുറികൾ, പരിസര / ദേഹ ശുചിത്വക്കുറവ് ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാകാൻ കാരണമാകും. ഈ പ്രദേശങ്ങളിലെ രോഗികളെ എത്രയും പെട്ടെന്ന് കണ്ടെത്തുകയും മാറ്റിപ്പാർപ്പിക്കുകയും വേണം. അതിനായി ടെസ്​റ്റുകളുടെ എണ്ണം കൂട്ടണം. പുതിയ ഐ.സി.എം.ആർ മാർഗനിർദേശപ്രകാരം സ്വകാര്യ മേഖലയിൽ കൂടുതൽ ടെസ്​റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇതിന് സർക്കാർ അനുകൂല നടപടി എടുക്കണം. ക്ലസ്​റ്ററുകളാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണം. സഹജീവിസ്​നേഹമുള്ള ഓരോരുത്തരും അവരവരുടെ കർത്തവ്യം നിർവഹിക്കണമെന്നും ഐ.എം.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.