കെ.ജി.ടി.ഇ പ്രിന്‍റിങ്​ ടെക്​നോളജി

തിരുവനന്തപുരം: സാ​ങ്കേതിക വിദ്യാഭ്യാസ വകുപ്പിനു​ കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്​നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന -പോസ്റ്റ്​ പ്രസ്​ ഓപറേഷൻ ആൻഡ്​​ ഫിനിഷിങ്​ കോഴ്​സിലേക്കുള്ള 2022-23 അധ്യയന വർഷത്തിലെ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ​േഫാറവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസും www.sitttrkerala.ac.in എന്ന വെബ്​സൈറ്റിൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാവുന്നതാണ്​. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുതിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാ ഫീസ്​ എന്നിവ സഹിതം സ്വീകരിക്കുന്ന അവസാന തീയതി സെപ്​റ്റംബർ 20 നാല്​ മണിവരെ. വിശദ വിവരങ്ങൾക്ക്​ 9447427476, 9400006462 ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.