അമ്പലത്തറ: സർക്കാർ മുന്നോട്ടുവെക്കുന്ന സ്കൂളുകളിലെ ജൻഡർ ന്യൂട്രാലിറ്റിയെ ശക്തമായി എതിർത്ത് തോൽപിക്കണമെന്ന് അൽ-ഹാദി അസോസിയേഷൻ. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്താനുള്ള താൽപര്യങ്ങളെ പൊതുവിദ്യാലയങ്ങളിൽ അടിച്ചേൽപിക്കാനുള്ള ഏതുശ്രമവും അപലപനീയവും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതുമാണ്. പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിനെ ഇത്തരം അശാസ്ത്രീയ നടപടികൾ പിന്നോട്ടടിപ്പിക്കും. ഇത്തരം സംഭവങ്ങൾ അൺ എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കാൻ വഴിവെക്കുമെന്നും അസോസിയേഷൻ പറഞ്ഞു. കരമന അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് അൻവരി, ഹാഫിസ് ഹബീബുർ റഹ്മാൻ, ആബിദ് മൗലവി, അർഷദ് മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, ഇൽയാസ് മൗലവി, അഹ്‌മദ് കബീർ ബാഖവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.