കരുംകുളം പഞ്ചായത്ത് അംഗം കരുംകുളം രാജൻ രാജിനൽകി

വിഴിഞ്ഞം: കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം (12) വാർഡ് മെംബറും കോൺഗ്രസ് അംഗവുമായ രാജൻ.എസ് (കരുംകുളം രാജൻ) പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ചയാണ് രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. ഇലക്​ഷൻ കമീഷന്‍റെ നിർദേശപ്രകാരം രാജന്‍റെ രാജി സ്വീകരിച്ച് രസീത് നൽകിയതായി സെക്രട്ടറി മിനി പറഞ്ഞു. പ്രസിഡന്‍റിനും അറിയിപ്പ് നൽകിയിട്ടുണ്ട്. 18 വാർഡുകളുള്ള കരുംകുളം പഞ്ചായത്തിൽ സ്വതന്ത്രന്‍റെ പിന്തുണയോടെ എൽ.ഡി.എഫാണ് ഭരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.