ലിങ്ക്ഡ് ഇന്നുമായി ധാരണപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്‍റ്​ ആന്‍ഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്ക്) ഐ.സി.ടി അക്കാദമി ഓഫ് കേരളയും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്കിങ്​ വെബ്‌സൈറ്റായ ലിങ്ക്ഡ്ഇന്നുമായി ധാരണപത്രം ഒപ്പിട്ടു. ലിങ്ക്ഡ്ഇന്‍ ടാലന്‍റ്​ ഇന്‍സൈറ്റും മറ്റ് പഠന ഉപകരണങ്ങളും ഉപയോഗിച്ച് കേരളത്തിലെ വിദ്യാർഥികളുടെ ഇടയില്‍ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള നോളജ് എക്കോണമി മിഷന്റെ നേതൃത്വത്തില്‍ 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് വൈജ്ഞാനികമേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ലിങ്ക്ഡ്ഇന്നുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് മുതല്‍ ഒരു വർഷത്തേക്കാണ് ധാരണപത്രം ഒപ്പുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.