തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ 10.30ന് പി.എൻ. പണിക്കർ ഫൗണ്ടേഷൻ കുട്ടികളുടെ സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗം മത്സരാർഥികൾ അഞ്ചുമുതൽ ഏഴുവരെ കുട്ടികൾ അടങ്ങുന്ന സംഘമാണ് ദേശഭക്തി ഗാനാലാപന മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്കൂളിൽ നിന്നും ഒരു ടീമിന് മാത്രമേ പങ്കെടുക്കാനാകൂ. ഒന്നാംസമ്മാനം നേടുന്ന ടീമിന് 1000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സെറ്റേഷനും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. കുറഞ്ഞത് 10 മിനിറ്റ് ദൈർഘ്യമുള്ള ഗാനാലാപന മത്സരം വിദഗ്ദ്ധസമിതി വിധി നിർണയിക്കും. തൈക്കാട് ഗവ. ആർട്സ് കോളജിന് എതിർവശത്തുള്ള പി.എൻ. പണിക്കർ നോളജ് ഹാളിലാണ് മത്സരം. പങ്കെടുക്കുന്ന വിദ്യാർഥികൾ സ്കൂളുകളിലെ ഐഡന്റിറ്റി കാർഡ്/ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രമോ കൊണ്ടുവരണം. താൽപര്യമുള്ള വിദ്യാർഥികൾ 2022 ആഗസ്റ്റ് 12ന് മുമ്പ് ഫോൺ മുഖനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ: 0471-2332426 മൊബൈൽ: 944758698.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.