പത്തനാപുരം: മാമ്പഴത്തറ സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി തിരുവനന്തപുരം വട്ടപ്പാറ കാരിക്കുറ്റി കുന്നില്‍ വീട്ടില്‍ എസ്.ജെ. ആനന്ദ്, മൂന്നാം പ്രതി നെടുമങ്ങാട് കീഴ്തോന്നയ്ക്കല്‍ മകയിരത്തില്‍ എസ്.പി അനന്ദു എന്നിവരാണ് പിടിയിലായത്. ഇവര്‍ കാരേറ്റും പോത്തന്‍കോടും ഒളിവില്‍ കഴിയവെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം പിടികൂടുകയായിരുന്നു. ഇരുവരെയും പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി തിരുവനന്തപുരം കിളിമാനൂർ ചൂട്ടയില്‍ ശ്രീമാധുരിയില്‍ അമല അനു ഹൈകോടതിയില്‍നിന്ന് ഇടക്കാല ജാമ്യം നേടിയിരുന്നു. ഇവര്‍ കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പത്തനാപുരം മാമ്പഴത്തറ സംരക്ഷിത വനമേഖലയില്‍ എട്ടുമാസം മുമ്പാണ് യൂട്യൂബ് വിഡിയോ ചിത്രീകരണത്തിനായി അമല അനു അടക്കം അഞ്ചംഗസംഘം പ്രവേശിച്ചത്. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരണം നടക്കുന്നതിനിടെ കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞുവരികയും സംഘം ഭയന്ന് ഓടുകയും ചെയ്തു. കാറില്‍ കയറി രക്ഷപ്പെടുന്നത് വരെയുള്ള ഭാഗം വിഡിയോ എടുത്തശേഷം യുട്യൂബിൽ അപ്ലോഡ് ചെയ്തു. വിഡിയോ കണ്ടതോടെയാണ് സംഭവം വനം വകുപ്പ് അറിയുന്നത്. തുടർന്ന് വന്യജീവി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കാട്ടാന ആക്രമിക്കാന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് അമല മൊഴി നല്‍കിയത്. ഒന്നാംഘട്ട ചോദ്യം ചെയ്യല്‍ തൃപ്തികരമല്ലാത്തതിനാൽ ആഗസ്റ്റ് നാലിന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫിസര്‍ ബി. ദീലിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.