കേന്ദ്ര നയത്തിനെതിരേ തൊഴിലിടങ്ങളില്‍ പ്രതിഷേധം

വെള്ളറട: തൊഴിലുറപ്പ്​ തൊഴിൽ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ തൊഴിലിടങ്ങളില്‍ പ്രതിഷേധം. വെള്ളറട ഏരിയയിലെ നൂറിലേറെ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നു. കുന്നത്തുകാലിലെ വേങ്ങക്കാലയില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടുക്കോണം നൊച്ചുവാടിയില്‍ സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ ശശിയും വെള്ളറടയിൽ തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ ഏരിയ സെക്രട്ടറി ടി.എല്‍. രാജും ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ മധു, അനിതാ മധു, ടി. ചന്ദ്രബാബു, ടി. ആര്‍ ഷാജികുമാര്‍, ആര്‍. അമ്പിളി, എസ്.എസ്. വിനോദ്, എസ്.എസ്. റോജി, പാലിയോട് ശ്രീകണ്ഠന്‍, കെ. കെ. സജയകുമാര്‍, എച്ച്.എസ്. അരുണ്‍, എസ്. ഉഷകുമാരി, സി.എസ്. ഗീതാ രാജശേഖരന്‍, ആര്‍. പരമേശ്വരന്‍ പിള്ള, ഒ. ഗിരിജകുമാരി തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ചിത്രം. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ കുന്നത്തുകാല്‍ വേങ്ങക്കാലയിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.