മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പൂരി സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുളമാംകുഴിയില്‍ ശക്തമായ മഴയില്‍ നിർമാണത്തിലിരുന്ന പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണ് സമീപത്തെ വീട് തകര്‍ന്നു. രത്നമ്മയുടെ വീടാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. പഞ്ചായത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പൂരി സര്‍വിസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ശക്തമായ മഴയില്‍ കോട്ടൂര്‍ വനത്തിലെ ആദിവാസികള്‍ ഒറ്റപ്പെട്ടു. വനത്തിലെ പ്രധാന റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിലായി. അഗസ്ത്യവന മേഖലയിലെ ആദിവാസികളും തീര്‍ത്തും ഒറ്റപ്പെട്ടു. തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. കോട്ടൂര്‍ ചോനംപാറ റോഡില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.