തിരുവനന്തപുരം: കോർപറേഷനിൽ അഴിമതി തുടര്‍ക്കഥയാകുന്നത് ഭരണകക്ഷിയുടെയും സി.പി.എമ്മിന്റെയും പിന്തുണയും സംരക്ഷണവും ലഭിക്കുന്നതുകൊണ്ടാണെന്ന് വി.എസ്. ശിവകുമാര്‍ പറഞ്ഞു. കോർപറേഷനിൽ നടക്കുന്ന അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഫോര്‍ട്ട് സോണല്‍ ഓഫിസിന് മുന്നില്‍ നടന്ന ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ഒരിക്കലും ഉണ്ടാകാത്തതരത്തിലുള്ള അഴിമതിക്കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഴിമതി നടത്തിയാലും സംരക്ഷണം നല്‍കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അഴിമതി തുടര്‍ക്കഥയാകുന്നത്. കെട്ടിടനികുതി വെട്ടിപ്പ്, കെട്ടിട നമ്പര്‍ നല്‍കുന്നതിലെ അഴിമതി, പട്ടികജാതി ഫണ്ട് വെട്ടിപ്പ്, വിശപ്പ് രഹിത നഗരത്തിലെ ക്രമക്കേട്, കോവിഡ് കാലത്ത് നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരിലെ തട്ടിപ്പ് ഇതെല്ലാം പുറത്തുകൊണ്ടുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് യു.ഡിഎഫിന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ നടന്ന പദ്ധതികളല്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി മറ്റൊരു പദ്ധതിയും തിരുവനന്തപുരത്ത് നടപ്പായിട്ടില്ല. 1538 കോടി രൂപയുടെ സ്‌മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതില്‍ കോര്‍പറേഷന്‍ വന്‍ പരാജയമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം നഗരങ്ങളില്‍ സ്‌മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയായെങ്കിലും 2021ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി അനന്തമായി നീളുകയാണ്. മാലിന്യ നിര്‍മാര്‍ജനം, റോഡുകളുടെ പുനര്‍നിർമാണം, പകര്‍ച്ചവ്യാധി നിർമാര്‍ജനം എന്നീ കാര്യങ്ങളില്‍ കോര്‍പറേഷന്‍ ഭരണം വന്‍പരാജയമാണെന്നും അവർ പറഞ്ഞു. വലിയശാല പരമേശ്വരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാല്‍, എം.എ. വാഹിദ്, പി. പത്മകുമാര്‍, ഡി.സി.സി ഭാരവാഹികളായ പാളയം ഉദയന്‍, സേവ്യര്‍ ലോപ്പസ്, തൈക്കാട് ശ്രീകണ്‌ഠന്‍, എം.എ. പത്മകുമാര്‍, സി. ജയചന്ദ്രന്‍, ആര്‍. ഹരികുമാര്‍, ചാല സുധാകരന്‍, ആര്‍. ലക്ഷ്‌മി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.