ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു

നാഗർകോവിൽ: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കന്യാകുമാരി ഗാന്ധി മണ്ഡപത്തിൽ നിന്നും നാഗർകോവിലിലേക്ക്​ ഞായറാഴ്ച രാവിലെ ലഹരി വിരുദ്ധ ബോധവത്​കരണ ദീപശിഖ ഓട്ടം നടന്നു. കലക്ടർ എം. അരവിന്ദ് ഫ്ലാഗ്ഓഫ് ചെയ്തു. എസ്.പി. ഹരികിരൺ പ്രസാദ്, ടൗൺ പഞ്ചായത്ത് പ്രസിഡന്റ് കുമരി സ്റ്റീഫൻ, ഡി.എസ്.പി രാജ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.