ജൂനിയർ ലിറ്റിൽ കൈറ്റ്സുമായി ഇളമ്പ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ

ആറ്റിങ്ങൽ: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സി'ന്റെ ചുവടു പിടിച്ച് യു.പി തലത്തിൽ ജൂനിയർ ലിറ്റിൽ കൈറ്റ്സ് രൂപവത്​​കരിച്ച് ഇളമ്പ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കമ്പ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂനിറ്റിന് രൂപം നൽകിയത്. ഭാഷാ കമ്പ്യൂട്ടിങ്, ഡിജിറ്റൽ പെയിന്റിങ്​, ഡിജിറ്റൽ മാഗസിൻ നിർമാണം, ഡിജിറ്റൽ പത്രം, കമ്പ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിങ്​ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകും. തെരഞ്ഞെടുക്കപ്പെട്ട 32 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂളിലെ 10 ലാപ്ടോപ്പുകളും ഐ.ടി ലാബും ഇതിനായി ഉപയോഗിക്കും. ജൂനിയർ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് ഉദ്ഘാടനം വാർഡംഗം ബി. സുജിത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. മഹേഷ് അധ്യക്ഷതവഹിച്ചു. മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, ആറ്റിങ്ങല്‍ എം.ടി എന്‍.പ്രിയ, സീനിയർ അസി. എസ്. ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, എസ്.ഐ.ടി.സി സി.എസ്. വിനോദ്, പി. മനോജ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിന്‍സിപ്പൽ ടി.അനില്‍ സ്വാഗതവും ഹെഡ്‍മാസ്റ്റര്‍ എ. ഷാജി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.