തിരുവനന്തപുരം: ഗുസ്തി മത്സരത്തിനിടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട യുവാവിന് ജോലി നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. 2015ൽ കൊല്ലത്ത് നടന്ന ജില്ല ഗുസ്തി മത്സരത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട പ്രസാദ്കുമാറിനാണ് ജോലി നൽകാൻ നിർദേശം. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള സ്പോർട്സ് കൗൺസിലിനാണ് ഉത്തരവ് നൽകിയത്. സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി എത്രയുംവേഗം തീരുമാനമെടുക്കണമെന്നും ഉത്തരവിലുണ്ട്. തമ്പാനൂർ സ്വദേശിയായ പ്രസാദ് കുമാറിന് സഹായം നൽകണമെന്ന് 2016 ജൂലൈ 25ന് കമീഷൻ ഉത്തരവിട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ജോലി നൽകിയില്ല. തീർത്തും ദയനീയമായ അവസ്ഥയാണ് പ്രസാദ് കുമാറിന്റേത്. പ്രസാദിൻെറ പിതാവ് ടി. രാജ്കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.