യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

വെള്ളറട: യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ജാഥ ചൂണ്ടിക്കല്‍ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. പനച്ചമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മർദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് പൊലീസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ്​ മണ്ഡലം പ്രസിഡന്റ് അരുണ്‍ മുതുക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്‌മോഹന്‍, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍, യൂത്ത് കോണ്‍ഗ്രസ്​ ജില്ല ജനറല്‍ സെക്രട്ടറി ശ്യം വെള്ളറട, കെ.ജി. മംഗല്‍ദാസ്, സി. അശോക കുമാര്‍, സുരേഷ് വട്ടപറമ്പ്, ഷാജി വെള്ളരിക്കുന്ന്​, സിവിന്‍ മുട്ടചല്‍, മണലി സ്റ്റാന്‍ലി, ജി. ഗോപി, വൈ. ഭദ്രന്‍, ബോബന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം. യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.