കിളിമാനൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചും കേരളത്തിൽ ആസൂത്രിതകലാപം നടത്താനുള്ള യൂത്ത് കോൺഗ്രസ്, സംഘ്പരിപാർ നടപടിയിലും മാവേലിക്കര എം.എൽ.എ അരുൺകുമാറിനെ ആക്രമിക്കാൻ ശ്രമിച്ച കിളിമാനൂരിലെ യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം പ്രത്വിൻ സാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എ.ആർ. നിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്.എസ്. നിതിൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രദ്ധ, അഖിൽ, ദീപക്, ശ്രീജിത്ത്, നിതിൻരാജ്, ജെ. ജിനേഷ്, എ.ആർ. അനൂപ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.