വിതുര: കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. വിനോബ നികേതനിൽ നിന്ന് മലയടിയിലേക്ക് പിണറായിയുടെ കോലം ചുമന്ന് നടത്തിയ കരിങ്കൊടി പ്രകടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എൻ.എസ്. ഹാഷിം, ഉവൈസ് ഖാൻ, കണ്ടമത്ത് ഭാസ്കരൻ നായർ, ചെറുകോണം സത്യൻ, പൊൻപാറ സതി, രഘുനാഥൻ ആശാരി, സുവർണകുമാർ, തോട്ടുമുക്ക് സലിം, അമൽ അശോക്, ഷൗക്കത്ത്, മലയടി വേണു, സുനന്ദ് പാട്ടുവിള, ഷൈൻ പുളിമൂട്, ആസിഫ് ഷംനാദ്, അഖിൽ വിതുര, അസ്ലം തേവൻപാറ, ചെറുവകോണം സുകു, മീനാക്ഷി, ബിന്ദു, പുഷ്കല തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.