കു​ൽ​ഗാ​മി​ൽ ഏ​റ്റു​മു​ട്ട​ൽ; ഹി​സ്ബ് ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ സു​ര​ക്ഷ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഹി​സ്ബു​ൽ മു​ജാ​ഹി​ദീ​ൻ ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് കു​ൽ​ഗാ​മി​ലെ ഖാ​ൻ​ദി​പോ​ര മേ​ഖ​ല​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ർ പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സും തി​രി​ച്ച് വെ​ടി​യു​തി​ർ​ത്തു. ഇ​തി​നി​ട​യി​ലാ​ണ് ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റു ഭീ​ക​ര​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ പ്ര​ദേ​ശ​ത്ത് തു​ട​രു​ക​യാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.