ആംബുലന്‍സ് കൈമാറി

വെള്ളറട: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ കൈമാറി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ താക്കോൽ ഏറ്റുവാങ്ങി. ഡി.എം.ഒ ജോസ് ജി. ഡിക്രൂസ്, വെള്ളറട പഞ്ചായത്ത് പ്രഡിഡന്റ് എം. രാജ് മോഹന്‍, ഡോ. ഉണ്ണികൃഷ്ണന്‍, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നളിനീത് കുമാര്‍, ഡോ. വിജയദാസ്, മെഡിക്കല്‍ ഓഫിസര്‍ സുനില്‍, ഡോ. ശിവകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെ. ഷൈന്‍കുമാര്‍, ബി.ഡി.ഒ അരിവിപ്പുറം സുരേഷ്, പത്മകുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിവർ പങ്കെടുത്തു. സർവിസില്‍നിന്ന്​ വിരമിക്കുന്ന ബി.ഡി.ഒ അരുവിപുറം സുരേഷിനെ ആദരിച്ചു. ചിത്രം. പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സി‍ൻെറ താക്കോൽ സി.കെ. ഹരീന്ദരന്‍ എം.എല്‍.എയിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണന്‍ ഏറ്റുവാങ്ങുന്നു പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് കൈമാറ്റയോഗത്തില്‍ സി.കെ. ഹരീന്ദരന്‍ എം.എല്‍.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.