തിരുവനന്തപുരം: മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം കെ.പി.എസ്.ടി.എ നേതാവ് എം. സലാഹുദ്ദീൻ സർവിസിൽനിന്ന് വിരമിക്കുന്നു. വിദ്യാർഥിയായിരുന്ന പോത്തൻകോട് ഗവ.യു.പി സ്കൂളിൽനിന്ന് പ്രഥമാധ്യാപകനായാണ് പടിയിറക്കം. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ജി.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, സെറ്റോ ജനറൽ കൺവീനർ, പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ, അഖിലേന്ത്യ അധ്യാപക സംഘടനയായ എ.ഐ.എഫ്.ടി.ഒയുടെ വർക്കിങ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരണ സമിതി അംഗം, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗം, എസ്.എസ്.കെ. ഗവേണിങ് ബോഡി അംഗം, ക്യു.ഐ.പി അംഗം, സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി അംഗം, കേരള ടീച്ചേഴ്സ് സാന്നിറ്റോറിയ സൊസൈറ്റി അംഗം എന്നീ പദവികളും വഹിച്ചു. കല്ലൂർ ഗവ. യു.പി സ്കൂൾ പ്രഥമാധ്യാപിക എച്ച്. ഷമീനാ ബീഗമാണ് ഭാര്യ. മക്കൾ: ബാസിമ (ആയുർവേദ ഫാർമസിസ്റ്റ് വെള്ളാണിക്കൽ), ഫർസാന (അധ്യാപിക, എൽ.വി.എച്ച്.എസ് പോത്തൻകോട്). \Battn: ഫോട്ടോ കാപ്ഷൻ: സർവിസിൽനിന്ന് വിരമിക്കുന്ന എം. സലാഹുദ്ദീൻ\B
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.