യാത്രയയപ്പ് നൽകി

തിരുവനന്തപുരം: സർവിസിൽ നിന്ന്​ വിരമിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പലും എസ്.എ.ടി ആശുപത്രി ഹെൽത്ത് എജുക്കേഷൻ സൊസൈറ്റി ചെയർമാനുമായ ഡോ. സാറാ വർഗീസിന് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ . സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്.എസ്. രാജാലാൽ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സാറാ വർഗീസിന് മെമന്റോ നൽകി ആദരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ഡോ. സാറാ വർഗീസ്, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബി.പി. രാജ്മോഹൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുഭാഷ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. ചിത്രം: വിരമിക്കുന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസിന് എസ്.എ.ടി ആശുപത്രി ഹെൽത്ത് എജുക്കേഷൻ സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എസ്.എസ്. രാജാലാൽ മെമന്റോ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.