തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടത്തുമ്പോൾ സ്കൂൾതലത്തിൽ നടത്തിയ നിയമനത്തിലൂടെ വന്ന അധ്യാപകർ ഒഴിയണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾതല നിയമനങ്ങൾക്കുള്ള ഇന്‍റർവ്യൂ നടപടികൾ ആരംഭിച്ചശേഷം താൽക്കാലിക നിയമനങ്ങൾ എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നിർദേശം നൽകിയത്. ഇത് വ്യാപക ആശയക്കുഴപ്പത്തിനിടയാക്കിയ സാഹചര്യത്തിലാണ് മന്ത്രി വ്യക്തത വരുത്തിയത്. സ്കൂൾതലത്തിൽ നിയമനം നടത്തുമ്പോൾ വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് താൽക്കാലിക നിയമനങ്ങളിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ മുൻഗണന നൽകി നിയമനം നടത്താനാണ് സർക്കാർ തീരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ എേപ്ലായ്മെന്റ് എക്സ്ചേഞ്ചിൽ ഇല്ലെങ്കിൽ സ്കൂൾതലത്തിൽ കണ്ടെത്തുന്നവർക്ക് നിയമനം നൽകാനും അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.