തീവണ്ടി തട്ടി വയോധികന്‍ മരിച്ചു

കുന്നിക്കോട്: പുനലൂര്‍-കൊല്ലം റെയില്‍വേ പാതയില്‍ . കാര്യറ ശാന്തിഭവനില്‍ മുരളീധരന്‍പിള്ള (70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.45ന് കാര്യറ മണ്ണാങ്കുഴിയിലായിരുന്നു സംഭവം. കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ തട്ടിയാണ് മരണമെന്നാണ് നിഗമനം. കുന്നിക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്​മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ചന്ദ്രമതിയമ്മ. മകള്‍: ശാന്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.