'റീന കി കഹാനി' മുംബൈ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ

തിരുവനന്തപുരം: ഷ്രെഡ് ശ്രീധർ സംവിധാനവും നിർമാണവും നിർവഹിച്ച 'റീന കി കഹാനി' മേയ് 29 മുതൽ ജൂൺ നാലുവരെ നടക്കുന്ന 'മുംബൈ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ 2022' ൽ പ്രദർശിപ്പിക്കും. മനുഷ്യക്കടത്തിന്‍റെ ഭീകരത അവതരിപ്പിച്ചിരിക്കുന്ന ചിത്രം അനിമേഷൻ ഫിലിം വിഭാഗത്തിന് കീഴിലുള്ള ദേശീയ മത്സരവിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തത്. മേയ് 30 ന് വൈകുന്നേരം നാലിന്​ ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ചിത്രം പ്രദർശിപ്പിക്കും. റീനയെന്ന പെൺകുട്ടിയുടെ യഥാർഥ ജീവിതത്തെയാണ് ചിത്രം അടിസ്ഥാനമാക്കിയിട്ടുള്ളത്. ജീവിതത്തിൽ ഒട്ടേറെ സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന റീന മാംസക്കച്ചവടക്കാരുടെ കെണിയിൽപെടുന്നതും പിന്നീട് അവരുടെ കൈയിൽനിന്ന്​ രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.