ബ്ലോക്ക്​ പഞ്ചായത്ത് ഓഫിസിലേക്ക് ധർണ

കിളിമാനൂർ: കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സാധാരണക്കാരുടെ ചികിത്സാസൗകര്യങ്ങൾ അട്ടിമറിച്ച് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന കിളിമാനൂർ ബ്ലോക്ക്​ പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ കിളിമാനൂർ ബ്ലോക്ക്​ പഞ്ചായത്തിലേക്ക് നടക്കുന്ന മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. അനൂപ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.