അച്ചടി മേഖലയിലെ പ്രതിസന്ധി; സെക്രട്ടേറിയറ്റിന്​ മുന്നിൽ നാളെ ധർണ

തിരുവനന്തപുരം: അച്ചടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ കേരള പ്രിന്‍റേഴ്​സ്​ അസോസിയേഷൻ വ്യാഴാഴ്ച സെക്രട്ടേറിയറ്റിന്​ മുന്നിൽ ധർണ നടത്തും. കടലാസ്​, മഷി തുടങ്ങി അച്ചടി അനുബന്ധ വസ്തുക്കളുടെ വില വർധന രൂക്ഷമാണ്​. ആറു മാസത്തിനിടെ 50 ശതമാനത്തിലേറെയാണ്​ വർധന. ന്യൂസ്​ പ്രിന്‍റ്​ വില ഇരട്ടിയായി. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൈ. വിജയൻ, ശ്രീകാര്യം ബാബു, അജിത്​ സൈമൺ, കെ.എസ്​. ബാലചന്ദ്രൻ, വി. വേണുഗോപാലൻ നായർ, ജെ. ഭുവനേന്ദ്രൻ നായർ, ബി. അനിൽകുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.